മുസഫർനഗർ കലാപം: ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാനൊരുങ്ങി യോഗി സർക്കാർ

ലക്നോ: മുസഫർ കലാപത്തിന് വഴിതെളിച്ച വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാനൊരുങ്ങി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 3 ബി.ജെ.പി എം.എൽ.എമാർക്കെതിരായ കേസും പിൻവലിക്കും.​

മുസഫർ നഗറിലെ നഗ്​ല മന്ദേർ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് മൂന്ന്​ ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസ് ചുമത്തിയിരുന്നു​. സംഗീത്​ സോം, സുരേഷ്​ റാന, കപിൽ ദേവ്​ എന്നീ എം.എൽ.എമാർക്കും ഹിന്ദു നേതാവ് സാധ്വി പ്രാചിക്കെതിരെയുമാണ്​ കേസ്​ ചുമത്തപ്പെട്ടിട്ടുള്ളത്​.

2013 സെപ്​റ്റംബറിലാണ്​ രണ്ട്​ യുവാക്കൾ കൊല്ലപ്പെട്ടതിന്​ തുടർന്ന്​ ജാട്ട്​ സമുദായം മഹാപഞ്ചായത്ത്​ വിളിച്ചുകൂട്ടിയിരുന്നു. തുടർന്ന്​ നടന്ന കലാപങ്ങളിൽ 65ഓളം പേർക്ക്​ ജീവൻ നഷ്​ടപ്പെടുക്കയും 40,000പേർ ഭവനരഹിതരാകുകയും ചെയ്​തിരുന്നു.

നേതാക്കൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുത്തില്ല എന്നാണ് സർക്കാർ അഭിഭാഷകൻ നൽകുന്ന വിശദീകരണം.

മഹാപഞ്ചായത്തിനിടക്ക്​ അക്രമത്തിന്​ ​പ്രേരിപ്പിക്കും വിധം പ്രസംഗിച്ചതിനായിരുന്നു ബി.ജെ.പി നേതാക്കൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ്​ എടുത്തത്​. നേരത്തേ ബി.ജെ.പി എം.പി സഞ്​ജീവ്​ ബൽയാ​ന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രി യോഗിയെ കണ്ട്​ കലാപത്തിൽ ഹിന്ദുക്കളുമായി ബന്ധപ്പെട്ടുള്ളുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.