ആർത്തവ രക്​തം കണ്ടെത്താൻ വാർഡൻ  കുട്ടികളുടെ വസ്​ത്രം മാറ്റി പരിശോധിച്ചതായി പരാതി 

ലഖ്നോ: മുസഫർനഗറിലെ സ്കൂളിൽ വനിത വാർഡൻ 70ഒാളം കുട്ടികളുടെ വസ്ത്രം മാറ്റി പരിശോധിച്ചതായി പരാതി. കുളിമുറിയിൽ രക്തം കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് കുട്ടികൾ പറയുന്നു. ഋതുമതിയായിരിക്കുന്ന കുട്ടിയാരാെണന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. കസ്തൂർബ ഗാന്ധി ഗേൾസ് െറസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്. അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കുമെന്ന് വാർഡൻ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനികൾ പറയുന്നു.

പരാതിയെ തുടർന്ന് വാർഡനെ സസ്പെൻഡ് ചെയ്തു. എന്നാൽ, പ്രചരിക്കുന്ന തരത്തിലുള്ള സംഭവമൊന്നും നടന്നിട്ടില്ലെന്ന് വാർഡൻ പറയുന്നു. കുളിമുറിയുടെ നിലത്തും ചുമരിലും രക്തക്കറയുണ്ടായിരുന്നു. കുട്ടികളായതിനാൽ  അവരുടെ പ്രശ്നങ്ങൾ അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വാർഡൻ വ്യക്തമാക്കി.
പഠനകാര്യങ്ങളിൽ താൻ കർക്കശ നിലപാടുകാരിയാണ്. അതുകൊണ്ട് കുട്ടികൾക്ക് തന്നെ ഇഷ്ടമല്ല. തന്നെ ഇവിടെനിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റ് ജീവനക്കാർ അവരെ പ്രകോപിപ്പിച്ചുവെന്നും വാർഡൻ കൂട്ടിച്ചേർത്തു.

പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Muzaffarnagar School Warden 'Strips' 70 Girls to Check for Menstrual Blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.