ഗുവാഹത്തി: രാജ്യത്ത് യു.എ.പി.എ, എൻ.ഐ.എ ഉൾപ്പെടെയുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് തെൻറ കേസ് തെളിയിച്ചതായി ആക്ടിവിസ്റ്റും ശിവ്സാഗർ എം.എൽ.എ അഖിൽ ഗൊഗോയ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജയിലായിരുന്ന ഗൊഗോയ് മോചിതനായ ശേഷം പ്രതികരിക്കുകയായിരുന്നു. പ്രത്യേക എൻ.ഐ.എ കോടതി കേസുകൾ പിൻവലിക്കുകയും യു.എ.പി.എ കേസുകളിൽ കുറ്റവിമുക്തനാക്കുകയും ചെയ്തതോടെയായിരുന്നു മോചനം.
ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) ബി.ജെ.പി സർക്കാറിെൻറ രാഷ്ട്രീയ ഉപകരണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഭീകരവിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്ത് അറസ്റ്റ് ചെയ്തവരുടെ വിധിക്ക് ഇതൊരു നാഴികകല്ലാകുമെന്നും പറഞ്ഞു.
'യു.എ.പി.എ, എൻ.ഐ.എ നിയമങ്ങൾ ദുരുപയോഗം െചയ്യുന്നുവെന്ന് എെൻറ കേസിലൂടെ തെളിഞ്ഞു. രണ്ട് നിയമങ്ങളുടെയും ദുരുപയോഗത്തിലൂടെ അറസ്റ്റിലായവർക്ക് ഇൗ വിധി ഒരു നാഴികകല്ലായിരിക്കും' -അദ്ദേഹം പറഞ്ഞു. അസമിനെ പിടിച്ചുകുലുക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രൂപംകൊണ്ട പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കും. താൻ ജയിലിൽ കഴിയുേമ്പാൾ പ്രസ്ഥാനത്തിെൻറ നേതാക്കൾ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും ഗൊഗോയ് നാഗോണിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങളോട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അനുഭാവം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനായി തിരികെയെത്തിയ അഖിൽ ഗൊഗോയ്ക്ക് വൻ സ്വീകരണമാണ് വഴിനീളെ ഒരുക്കിയിരുന്നത്.
2019ൽ അസമിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്ക് ആരോപിച്ചാണ് ഗൊഗോയിക്കും മറ്റു മൂന്നു പേർക്കുമെതിരെ രണ്ട് കേസുകളിലായി യു.എ.പി.എ ചുമത്തിയത്. ഇതിൽ ആദ്യ കേസിൽ ജൂൺ 22ന് കുറ്റവിമുക്തനാക്കിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ചുള്ള രണ്ടാമത്തെ കേസിൽ നിന്നും എൻ.ഐ.എ പ്രത്യേക ജഡ്ജ് ഗൊഗോയിയെയും ധൈർജ്യ കോൻവർ, മനാസ് കോൻവർ, ബിട്ടു സോനോവാൽ എന്നീ അനുയായികളെയും കുറ്റ മുക്തരാക്കുകയായിരുന്നു.
സി.എ.എ വിരുദ്ധ റാലിയെത്തുടർന്ന് 2020 ഡിസംബർ 12ന് ജോർഹട്ടിൽവെച്ചാണ് ഗോഗോയിയെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് എൻ.ഐ.എക്ക് കൈമാറി. നിരോധിത സി.പി.ഐയുടെ (മാവോയിസ്റ്റ്) പ്രവർത്തകൻ ആണെന്നാരോപിച്ച് യു.എ.പി.എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പുതുതായി രൂപംകൊണ്ട പ്രാദേശിക പാർട്ടിയായ റൈജോർ ദളിനെ നയിച്ച ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ചാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.