ലഖ്നോ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ സ്ഥിതി അതീവ ഗുരുതരം. സംസ്ഥാനത്ത് ആരോഗ്യ സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി രൂക്ഷമാക്കുന്നതായാണ് ആരോപണം.
ലഖ്നോവിലെ കെ.ജി.എം.യു ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്ക് തുടരുന്നതോടെ മതിയായ ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു ദിവസം മുമ്പ് ഒരു സഹോദരൻ മരിക്കുകയും മറ്റൊരു സഹോദരൻ അത്യാസന്ന നിലയിലായിട്ടും ആശുപത്രി അധികൃതർ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന കാരണത്താൽ കുത്തിവെയ്പ്പ് നൽകാൻ തയാറാകുന്നില്ലെന്ന് പരാതി ഉയർന്നു.
'രണ്ടുദിവസം മുമ്പ് ഒരു സഹോദരൻ മരിച്ചു. മറ്റൊരാൾ അത്യാസന്നനിലയിലും. ആശുപത്രി അധികൃതരോട് സഹോദരന് കുത്തിവെയ്പ്പ് നൽകാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ല. കുത്തിവെയ്പ്പ് നൽകാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്' -സഹോദരനായ ഭാനു പറയുന്നു.
യു.പിയിൽ 20,000ത്തോളം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. 1,29,848 പേർ ഇവിടെ ചികിത്സയിലുണ്ട്. 9480 മരണമാണ് യു.പിയിൽ ഇതുവരെ സ്ഥിരീകരിച്ചത്. അതേസമയം സർക്കാറിന്‍റെ മരണനിരക്ക് സംബന്ധിച്ച ഔദ്യോഗിക കണക്കുകളും ശ്മശാനങ്ങളിൽനിന്ന് വരുന്ന കണക്കുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.