പ്രണബ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ശര്‍മിഷ്ഠ മൂഖർജി

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മൂഖർജി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൾ ശര്‍മിഷ്ഠ മൂഖർജി. പ്രണബിനെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ആർ.എസ്.എസ് നീക്കം നടത്തുന്നുവെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് ശര്‍മിഷ്ഠയുടെ പ്രതികരണം. 

സഞ്ജയ് റാവത്തിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു ശർമിഷ്ഠയുടെ മറുപടി. മിസ്റ്റര്‍ റാവത്ത്, ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച പിതാവ് ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്നാണ് ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തത്. 

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല. അതിനാൽ പ്രണബിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് ആർ.എസ്.എസ് നീക്കമെന്നായിരുന്നു സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. കോൺഗ്രസ് നേതാക്കളുടെയും മകളുടെയും എതിർപ്പ് അവഗണിച്ചാണ് പ്രണബ് നാഗപൂരിലെ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത്. 

Tags:    
News Summary - My father not rejoining politics: Sharmistha Mukherjee-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.