ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും അടുത്തതായി പുറത്തുവിടുകയെന്ന് ഡൽഹി മുൻമന്ത്രി കപിൽ മിശ്ര. രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ െവച്ചാണ് അദ്ദേഹം ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഞായറാഴ്ചയാണ് അടുത്ത വെളിപ്പെടുത്തുലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ അഞ്ചു നേതാക്കൻമാർ നടത്തിയ വിദേശയാത്രയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുന്നയിച്ച് ബുധനാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരത്തിലാണ് മിശ്ര. നിരാഹാരമിരിക്കുന്ന മിശ്രക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്നതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു.
ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനാലാണ് താൻ ഗാന്ധി സമാധി സന്ദർശിച്ചത്. നാളെ ഹനുമാൻ കോവിലും സന്ദർശിക്കും. അതിനുശേഷം കൂടുതൽ തെളിവുകൾ പുറത്തുവിടും. ഡൽഹി നിവാസികളെ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കുമത്. പ്രത്യേകിച്ചും ആം ആദ്മിയിൽ വിശ്വസിച്ചവരെ –കപിൽ മിശ്ര പറഞ്ഞു.
ജലവിഭവവകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്‍രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മിശ്ര രംഗത്തെത്തി. തുടർന്ന് ആപ്പിെൻറ പ്രാഥമികാംഗത്വത്തിൽ നിന്നും മിശ്രയെ പുറത്താക്കിയിരുന്നു. അതിനുശേഷമാണ് മിശ്ര നിരാഹാര സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.