നയ്പിഡാവ്: ചൈനയിലെ ബ്രിക്സ് ഉച്ചേകാടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറിൽ എത്തി. തലസ്ഥാനമായ നയ്പിഡാവിൽ ഇറങ്ങിയ അദ്ദേഹത്തെ പ്രസിഡൻറ് ഹിതിൻ ക്യോവ് സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഇതിെൻറ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. ഇരു നേതാക്കളും ചേർന്ന് ഗാർഡ് ഒാഫ് ഒാണർ പരിശോധിച്ചു. മ്യാന്മർ പ്രസിഡൻറും സമാധാന നൊബേൽ ജേതാവുമായ ഒാങ്സാൻ സൂചിയുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തും.
റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യൻ വംശജർക്കെതിരെ ക്രൂരമായ വംശീയാതിക്രമങ്ങൾ നടമാടുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മ്യാന്മർ സന്ദർശനം. സമീപ രാജ്യങ്ങളിലേക്കുള്ള റോഹിങ്ക്യൻ വംശജരുടെ കൂട്ടപ്പലായനം സംബന്ധിച്ച വിഷയം ചർച്ചക്കിടെ മോദി ഉന്നയിക്കുമെന്ന് കരുതുന്നു. രാജ്യത്ത് എത്തുന്ന അഭയാർഥികളുടെ കാര്യത്തിൽ ഇന്ത്യ നേരത്തേ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. 40,000ത്തോളം റോഹിങ്ക്യകൾ ഇന്ത്യയിൽ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇവരെ നാടുകടത്താനുള്ള ആലോചനയും കേന്ദ്ര ഭരണകൂടം നടത്തുന്നുണ്ട്.
രാജ്യസുരക്ഷ, തീവ്രവാദ പ്രതിരോധം, വാണിജ്യം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും മ്യാന്മറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിെപ്പടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയും ഇരു നേതാക്കളും നടത്തിയേക്കും. മ്യാന്മറിലേക്കുള്ള മോദിയുടെ പ്രഥമ നയതന്ത്ര സന്ദർശനമാണിത്. ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് 2014ൽ മോദി മ്യാന്മർ സന്ദർശിച്ചിരുന്നു. മ്യാന്മർ പ്രസിഡൻറ് ഒാങ്സാൻ സൂചി കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.