മൈസൂരു കൂട്ടബലാത്സംഗം; വൈകിട്ട്​ ആറരക്ക്​ ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങരുതെന്ന്​ സർവകലാശാല

ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തിന്​ പിന്നാലെ വൈകിട്ട്​ ആറരക്ക്​ ശേഷം പെൺകുട്ടികൾ കാമ്പസിന്​ പുറത്തിറങ്ങരുതെന്ന്​ ഉത്തരവിറക്കി മൈസൂരു സർവകലാശാല. വൈകിട്ട്​ ആറരക്ക്​ ശേഷം മാനസ​ഗം​േ​ഗാത്രിയ കാമ്പസിലേക്ക്​ പോകരുതെന്നാണ്​ നിർദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന്​ സമീപം വൈകിട്ട്​ ആറരക്ക്​ ശേഷം പോകുന്നതിനും വിലക്ക്​ ഏർപ്പെടുത്തി.

പെൺകുട്ടികൾക്ക്​ മാത്രമാണ്​ ഉത്തരവ്​ ബാധകം. എന്നാൽ ആൺകുട്ടികൾക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാർഥിനികൾക്ക്​ മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്​.

പൊലീസ്​ വകുപ്പിന്‍റെ വാക്കാലുള്ള നിർദേശം ലഭിച്ചതിനെ തുടർന്നാണ്​ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ്​ സർവകലാശാലയുടെ വാദം.  വൈകിട്ട്​ ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്​ഥർ പ​േട്രാളിങ്​ നടത്തുമെന്നും സർവകലാശാല പറഞ്ഞു.

കുറ്റകൃത്യം നടന്ന സ്​ഥലത്തേക്ക്​ വിദ്യാർഥിയും സുഹൃത്തും പോകരുതായിരു​ന്നുവെന്നും അവിടം വിജനമായ പ്ര​േദ​ശമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്​താവന ഇറക്കിയതിന്​ പിന്നാലെയാണ്​ സർവകലാശാലയുടെ 'കരുതൽ' ഉത്തരവുകൾ. വിജനമായ സ്​ഥലത്തേക്ക്​ പെൺകുട്ടികൾ ഒറ്റക്ക്​ സഞ്ചരിക്കരുതെന്നാണ്​ സർക്കുലർ ഉ​ദ്ദേശിക്കുന്നതെന്നും വൈസ്​ ചാൻസലർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അഞ്ചു​​േപരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ഒാ​ടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള എം.​ബി.​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ആ​റം​ഗ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും 25 വ​യ​സ്സി​നും 30വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വിെൻറ മൊ​ഴി. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30ഒാ​ടെ​യാ​ണ് ബൈ​ക്കി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ​ നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വി‍െൻറ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ൻ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിെൻറ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിെൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം യു​വാ​വിെൻറ ഫോ​ണി​ൽ​നി​ന്നും പി​താ​വി​നെ വി​ളി​ച്ച് പ്ര​തി​ക​ൾ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.