ബംഗളൂരു: മൈസൂരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 23കാരി മൊഴി രേഖപ്പെടുത്താതെ കുടുംബത്തോടൊപ്പം നഗരം വിട്ടതായി പൊലീസ് വൃത്തങ്ങൾ. പെൺകുട്ടി മൊഴി നൽകാത്തത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും അറസ്റ്റിലായ അഞ്ചുപ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുമെന്നും പൊലീസ് വൃത്തങ്ങൾ എൻ.ഡി.ടി.വിയോട് പറഞ്ഞു.
പെൺകുട്ടി മൊഴി നൽകാൻ തയാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം പൊലീസ് മൊഴി എടുക്കാൻ ചെന്നപ്പോൾ മാനസിക ആഘാതത്തിലായിരുന്നു പെൺകുട്ടിയെന്ന് കർണാടക സർക്കാരും അറിയിച്ചു. അതേസമയം പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് കുടുംബം മാറ്റുകയായിരുന്നു.
പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിെൻറ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയെ ആക്രമിക്കുന്നതിന് മുമ്പ് സുഹൃത്തിനെ ക്രൂരമായി മർദിച്ചിരുന്നു. പ്രദേശത്ത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും ബസ് ടിക്കറ്റ്, മദ്യകുപ്പികൾ എന്നിവയിൽനിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറു പ്രതികളിൽ അഞ്ചുപേരെയാണ് െപാലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കണ്ടെത്താനുണ്ട്. നിലവിൽ പിടിയിലായ അഞ്ചുപേരും പൊലീസ് കസ്റ്റഡിയിലാണെന്നും സംസ്ഥാന െപാലീസ് മേധാവി പ്രവീൺ സൂദ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിെൻറ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഒാടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിെൻറ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിെൻറ മൊഴി. ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിെൻറ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും യുവാവിെൻറ പരാതിയിൽ പറയുന്നു.
പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ നടത്തിയിരുന്നു. പ്രതികെള ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം ലഭിച്ചത്. ചാമുണ്ഡി ഹിൽസ് മേഖലയിലെത്തുന്ന ജോഡികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പ്രതികൾ പതിവാക്കിയിരുന്നതായാണ് മൊഴി. ഭയം കൊണ്ട് ഇരകൾ കേസ് നൽകാതിരുന്നതാണ് പ്രതികൾക്ക് കുറ്റകൃത്യത്തിന് പ്രേരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.