ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ബിരേൻ സിങ്. രണ്ടാം തവണയാണ് ബിരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞ.
ഇംഫാലിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗമാണ് ബീരേൻ സിങ്ങിന് വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. തുടർന്ന് ബിരേൻ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നിരീക്ഷകരിൽ ഒരാളും കേന്ദ്ര ധനമന്ത്രിയുമായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
മണിപ്പൂരിൽ തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നത്. 1961ൽ ഇംഫാലിൽ ജനിച്ച ബിരേൻ സിങ് മണിപ്പൂർ സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. നേരത്തെ ഫുട്ബോൾ കളിക്കാരനായിരുന്നു സിങ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പത്രപ്രവർത്തന മേഖലയിലേക്ക് ചുവടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.