ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെ തുടർന്ന് ഗ്രാമങ്ങളിലും സഹകരണ മേഖലയിലുമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ജില്ലാ സഹകര ബാങ്കുകളിൽ പണമെത്തിക്കാൻ നബാർഡ് 21000 കോടി രൂപ അനുവദിച്ചതായി ശക്തികാന്ത ദാസ്പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സഹകരബാങ്കുകളിൽ നിന്ന് പ്രാഥമിക കാർഷിക സംഘങ്ങൾ വഴി പണം നൽകും. പണം അനുവദിച്ച ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടിക റിസർവ് ബാങ്കിന് കൈമാറിയതായും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു.
ധനകാര്യ മന്ത്രി അരുൺ െജയ്റ്റ്ലി നബാർഡുമായും റിസർവ് ബാങ്കുമായും വിഡിയോ കോൺഫറൻസ് നടത്തിയെന്നും ജില്ലാ സഹകരണബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും ആവശ്യമായ പണം എത്തിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ പണമുണ്ടെന്ന് റിസർവ് ബാങ്കും നബാർഡും ഉറപ്പുവരുത്തണം.
ഡിസംബർ 31 വരെ ഡെബിറ്റ് കാർഡ് ഉപയോഗത്തിന് സര്‍വിസ് ചാർജ് ഈടാക്കില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. റെയിൽവെ ഇ–ടിക്കറ്റ് ബുക്കിങ്ങിനും ഈമാസം 31വരെ സർവിസ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ ജനങ്ങളെ ഡിജിറ്റൽ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റുകയാണ് കേന്ദ്രസർക്കാറിെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.