ലക്നൊ: നാഭാ ജയില്‍ ആക്രമിച്ച് സായുധ സംഘം അഞ്ചുപേരെ മോചിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പര്‍വീന്ദര്‍ എന്നയാളെ ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയെന്നും ഇയാളുടെ കാറില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. താജയില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തില്‍ പോകവേയാണ് പര്‍വീന്ദര്‍ സിങ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ജവീദ് അഹ്മദ് പറഞ്ഞു. വാഹനപരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്.
അക്രമണത്തില്‍ പങ്കുണ്ടെന്ന് പര്‍വീന്ദർ സമ്മതിച്ചതായി ഉത്തര്‍പ്രദേശ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യു.പിയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലിൽ തകർത്ത് ഇയാളെ മോചിപ്പിച്ചത്.
പൊലീസിന് നേരെ ഇവര്‍ 100 റൗണ്ടോളം വെടിയുതിര്‍ത്ത് പ്രതിരോധിച്ച് പുറത്തുകടന്നുവെന്നണ് വിവരം. ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.