ഗുവാഹതി: പൗരത്വഭേദഗതി നിയമം സമയബന്ധിതമായി നടപ്പാക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ. അസമിൽ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ തങ്ങൾ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് പറയുന്നത് അജ്ഞതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനിയമമാണിത്. അതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കോൺഗ്രസ് -നഡ്ഡ കൂട്ടിച്ചേർത്തു.നഡ്ഡ ഇങ്ങനെ പറഞ്ഞെങ്കിലും, ബി.ജെ.പി പ്രകടനപത്രികയിൽ നിയമത്തെക്കുറിച്ച് പരാമർശമില്ലെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
യഥാർഥ ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കാനും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുമായി ദേശീയ പൗരത്വ പട്ടികയിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് ബി.ജെ.പി പ്രകടനപത്രിക പറയുന്നു. 'ആത്മനിർഭർ അസമി'നായി പത്തു പദ്ധതികളും പത്രികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.