കൊഹിമ: സൈന്യത്തിന്‍റെ വെടിയേറ്റ് ഗ്രാമവാസികൾ കൊല്ലെപ്പട്ട സംഭവത്തിൽ പാർലമെന്‍റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച് നാഗാലാൻഡിൽ കൂറ്റൻ റാലി. അമിത് ഷാ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടാണ് ആയിരങ്ങൾ പെങ്കടുത്ത റാലി അരങ്ങേറിയത്. ഏഴ് ദിവസം മുമ്പ് നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യം നടത്തിയ വെടിവയ്പിൽ 13 പേർ മരിച്ചിരുന്നു. തീവ്രവാദികൾ എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തത് എന്നാണ് സൈനിക ഭാഷ്യം.
ൈസന്യം പ്രദേശവാസികൾ സഞ്ചരിച്ച വാഹനം നിർത്താൻ ആവശ്യെപ്പട്ടിട്ടും നിർത്താതിരുന്നതിനെ തുടർന്നാണ് വെടിയുതിർത്തത് എന്നായിരുന്നു അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞത്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമർശനം ആണ് ഉയർന്നിരിക്കുന്നത്. സൈന്യം തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടില്ലെന്നും ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നു എന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഷാ പാർലമെന്‍റിൽ പറഞ്ഞത് നുണയാണെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെയണ് കൂറ്റൻ റാലി. ഷാ കെട്ടുകഥ പിൻവലിച്ച് മാപ്പ് പറയണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു. ഷാക്കെതിരെയും അദ്ദേഹത്തിന്‍റെ തെറ്റായ പ്രസ്താവനയ്‌ക്കെതിരെയും അഫ്‌സ്‌പ അല്ലെങ്കിൽ സ്‌പെഷ്യൽ ഫോഴ്‌സ് ആക്‌ട് തുടർച്ചയായി അടിച്ചേൽപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെയും ജനങ്ങൾ മുദ്രാവാക്യം മുഴക്കി.
കൊല്ലപ്പെട്ട 14 പേരിൽ 12 പേരുടെയും വീടായ ഒട്ടിങ്ങ് ഗ്രാമത്തിലെ നിവാസികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് കൊന്യാക് യൂനിയൻ എന്ന പേരിലുള്ള ഗോത്രങ്ങളുടെ ഒരു ഉന്നത സംഘടനയാണ് നേതൃത്വം നൽകിയത്. അമിത് ഷാ ഉടൻ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'ഞങ്ങൾ ചോദിക്കുന്നത് നീതിയാണ്. ഞങ്ങൾക്ക് സഹതാപം ആവശ്യമില്ല. സത്യം വളച്ചൊടിക്കുന്നത് ദൗർഭാഗ്യകരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ നടത്തിയ പ്രസ്താവന തെറ്റായ വിവരങ്ങളാൽ ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അദ്ദേഹം ഉടൻ പിൻവലിക്കണം. ഞങ്ങൾ അദ്ദേഹത്തിന്‍റെ ക്ഷമാപണം ആവശ്യപ്പെടുന്നു' -യൂനിയൻ വൈസ് പ്രസിഡന്‍റ് ഹോനാങ് കൊന്യാക് പറഞ്ഞു. കൊല്ലപ്പെട്ട 14 കൊന്യാക് യുവാക്കൾക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.