ന്യൂഡൽഹി: ജയിച്ച പ്രതിപക്ഷ പാർട്ടികളുടെ എം.എൽ.എമാരും സ്വതന്ത്രരും എല്ലാം കൂടി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമില്ലാതായ നാഗാലാൻഡിൽ ജനതാദൾ-യു സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടു.എൻ.സി.പിയുടെ ഏഴ് എം.എൽ.എമാരും ബി.ജെ.പി മുന്നണിയെ പിന്തുണച്ചതിന് ശരദ് പവാർ അംഗീകാരം നൽകിയപ്പോഴാണ് ബിഹാറിലെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ -യുവിന്റെ നാഗാലാൻഡിലെ ഏക എം.എൽ.എ ബി.ജെ.പി മുന്നണിയെ പിന്തുണച്ചതിന് സംസ്ഥാന കമ്മിറ്റിതന്നെ പിരിച്ചുവിട്ടത്.
നാഗാലാൻഡിന്റെ വിശാല താൽപര്യം മുൻനിർത്തിയും മുഖ്യമന്ത്രിയുമായുള്ള എൻ.സി.പിയുടെ നല്ല ബന്ധം പരിഗണിച്ചുമാണ് എൻ.ഡി.പി.പി- ബി.ജെ.പി സഖ്യ സർക്കാറിന് പിന്തുണ നൽകുന്നതെന്ന് ശരദ് പവാർ വ്യക്തമാക്കി. ആകെയുള്ള 60ൽ 37 സീറ്റും എൻ.ഡി.പി.പി- ബി.ജെ.പി സഖ്യം നേടിയ സംസ്ഥാനത്ത് എൻ.സി.പി ഏഴും എൻ.പി.പി അഞ്ചും, എൻ.പി.എഫ് രണ്ടും ആർ.പി.ഐ രണ്ടും എൽ.ജെ.പി രണ്ടും ജനതാദൾ യു ഒന്നും മണ്ഡലങ്ങളിൽ ജയിച്ചത്. ഇത് കൂടാതെ നാല് സ്വതന്ത്രരും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.