ന്യൂഡൽഹി: നിർഭാഗ്യകരമായ പ്രസ്താവനയിൽ വെങ്കയ്യ നായിഡു കർഷകരോട് മാപ്പു പറയണമെന്ന് കോൺഗ്രസ്. വായ്പ എഴുതിത്തള്ളൽ ഫാഷനായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. എന്നാൽ വായ്പയുടെ ഭാരം താങ്ങാനാകാതെ കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ എന്താണ് ഫാഷനെന്ന് കോൺഗ്രസ് നേതാവ് ടോം വടക്കൻ ചോദിച്ചു.
വെങ്കയ്യ നായിഡുവിെൻറ പ്രസ്താവന നിർഭാഗ്യകരമായിപ്പോയി. മധ്യപ്രദേശിൽ ദാരുണമായി കൊല്ലെപ്പടുന്ന കർഷകരെ കുറിച്ചാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്താണ് അതിൽ ഫാഷനായിട്ടുള്ളത്. വായ്പ എഴുതിത്തള്ളുന്നത് കർഷകെര ബാങ്കുകളുടെ വലയിൽ നിന്ന് രക്ഷിക്കാനാണ്. നായിഡു കർഷകരോട് മാപ്പു പറയണമെന്ന് ടോം വടക്കൻ പറഞ്ഞു.
എന്നാൽ കർഷക പ്രശ്നത്തിൽ ദീർഘകാലത്തേക്കുള്ള പരിഹാരമാണ് വേണ്ടത്. താത്കാലിക പരിഹാരങ്ങളാണ് ഇേപ്പാൾ ഉള്ളത്. താത്കാലിക പരിഹാരം കാണുന്നത് ഒരു ഫാഷനായിരിക്കുകയാണെന്നാണ് താൻ പറഞ്ഞത്. തെൻറ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും വെങ്കയ്യ നായിഡു പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.