ന്യൂഡൽഹി: ഡൽഹി ലഫ്റ്റനൻറ് ഗവർണർ പദവി ഒഴിയാൻ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാൽ താൻ തൽസ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിനു പിറകിൽ രാഷ്ട്രീയമില്ലെന്നും നജീബ് ജങ് വ്യക്തമാക്കി.
രാജിവെക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. തെൻറ കുടുംബത്തിൽ 95 വയസുള്ള മാതാവും മക്കളും പേരകുട്ടികളുമുണ്ട്. അവർക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നു. പദവിയിലിരിക്കുേമ്പാൾ അവധി എടുക്കുക പ്രായോഗികമല്ല. തന്നെ നിയമിച്ചത് യു.പി.എ സർക്കാറാണ്. അതിനാൽ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം പദവിയിൽ തുടരാൻ നിർദേശിച്ചു. മൂന്നു വർഷത്തിനു ശേഷം താൻ വീണ്ടും ഇക്കാര്യം മോദിയെ അറിയിച്ചെങ്കിലും തുടരണമെന്ന മറുപടിയാണ് ലഭിച്ചത്. വ്യക്തിപരമായ കാര്യങ്ങളാൽ താൻ രാജി വെക്കാൻ താൽപര്യപ്പെടുന്നുവെന്ന്് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയെ അറിയിച്ചതെന്നും നജീബ് ജങ് പറഞ്ഞു.
കേന്ദ്രസർക്കാറിനു വേണ്ടി ഡൽഹിയിലെ ആം ആദ്മി പാർട്ടിക്കെതിരെ പൊരുതിയതല്ലെന്നും ഭരണഘടന അനുസരിച്ച് തന്നിൽ നിക്ഷ്പ്തമായി ജോലി ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജിവെച്ച നജീബ് ജങ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിന് നന്ദിയർപ്പിക്കുകയും അദ്ദേഹത്തിനൊപ്പം പ്രാതൽ കഴിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.