ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിലെ ഹോസ്റ്റലിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ നജീബ് അഹമ്മദിനുവേണ്ടിയുള്ള ഡൽഹി പൊലീസിെൻറ അന്വേഷണം ഇരുട്ടിൽതന്നെ. ഒടുവിൽ, കേസിൽ തുമ്പുണ്ടാക്കാൻ മസ്ജിദുകളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഡൽഹിയിലെയും സമീപപ്രദേശമായ ഉത്തർപ്രദേശിലെ നഗരങ്ങളിലെയും പള്ളികളിലെ ഇമാമുമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. നജീബിനെകുറിച്ച് പ്രാർഥനാവേളകളിൽ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയണമെന്നാണ് ആവശ്യം. ചാന്ദ്നി ചൗക്കിലെ ഫത്തേപുരി മസ്ജിദ് ഇമാമിനും നിർദേശം ലഭിച്ചു. വിവിധ സംഘങ്ങൾ അന്വേഷിച്ചെങ്കിലും കേസിൽ പുരോഗതിയുണ്ടാകാത്തതിനാലാണ് പുതിയ നീക്കമെന്ന് പൊലീസ് പറയുന്നു. അേതസമയം, തങ്ങൾക്ക് പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായി നജീബിെൻറ കുടുംബം പറഞ്ഞു.
കേസ് കോടതിയിലെത്തുേമ്പാഴെല്ലാം ദുരൂഹമായ നിലയിൽ തെറ്റായ ഫോൺ സന്ദേശങ്ങൾ വരുന്നെന്നും ഇത്തരം ഫോൺ സന്ദേശങ്ങളെകുറിച്ച് അന്വേഷിക്കുകയാണെന്ന് വാദിച്ച് പൊലീസ് കോടതിയിൽ ഒഴിവുകഴിവുകൾ നിരത്തുകയാണെന്നും സഹോദരൻ മുജീബ് കുറ്റപ്പെടുത്തി. അടുത്തിടെ കേസ് പരിഗണിക്കവേ, ഡൽഹി ഹൈകോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്തെങ്കിലും പറഞ്ഞ് തടിതപ്പുന്ന സമീപനമാണ് പൊലീസിേൻറതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.