ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനത്തിന് ഞായറാഴ്ച ഒരു വർഷം തികയുന്നു. മകന് നീതി തേടി നജീബിെൻറ മാതാവ് ഫാത്വിമ നഫീസ് മുട്ടാത്ത വാതിലുകളില്ല. ഡൽഹി പൊലീസിെൻറ അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഡൽഹി ഹൈകോടതി കേസ് സി.ബി.െഎക്ക് കൈമാറിയെങ്കിലും അവരും ഇരുട്ടിൽതപ്പുകയാണ്.
നജീബിെനക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം പത്തുലക്ഷം രൂപയായി ഉയർത്തിയെന്നല്ലാതെ സി.ബി.െഎ അന്വേഷണത്തിൽ മറ്റു പുരോഗതിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജെ.എൻ.യുവിൽ ചേർന്ന് 15 ദിവസങ്ങൾക്കുള്ളിലാണ് നജീബിെന കാണാതാവുന്നത്. മറ്റൊരു വിദ്യാർഥിയുമായി ഉണ്ടായ വാക്തർക്കം ഏറ്റെടുത്ത എ.ബി.വി.പി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദിച്ചു.
സാരമായി പരിക്കേറ്റതിെനത്തുടർന്ന് ഒക്ടോബർ 14ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ച് ഹോസ്റ്റലിൽ എത്തിയ ശേഷമാണ് കാണാതാവുന്നത്. നജീബിെൻറ മൊബൈൽ, പഴ്സ് എന്നിവ താമസിച്ചിരുന്ന മുറിയിൽ നിന്നും ധരിച്ചിരുന്ന ചെരിപ്പിലൊന്ന് സമീപത്തെ വരാന്തയിൽ നിന്നും ലഭിച്ചിരുന്നു. കാണാതായ അന്നുതന്നെ വിദ്യാർഥികൾ ജെ.എൻ.യു അധികൃതർക്കും ഡൽഹി പൊലീസിനും പരാതി നൽകിയെങ്കിലും തിരിഞ്ഞുേനാക്കാൻ തയാറായില്ല. വലിയ പ്രതിേഷധങ്ങൾ ഉയർന്നതോടെയാണ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
മറ്റു നടപടികൾ സ്വീകരിക്കാത്തതിെനത്തുടർന്ന് നജീബിെൻറ മാതാവ് ഫാത്വിമ നഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകി. ഇതേത്തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ രാജ്നാഥ് സിങ് നിർദേശിച്ചു. നജീബിനെ കണ്ടെത്തുന്നതിനുപകരം നിരവധി കഥകളാണ് അന്വേഷണസംഘം മെനഞ്ഞത്. കൂടാതെ, നജീബിെൻറ വീട് രാത്രി റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മാസങ്ങൾക്കുശേഷമാണ് തെളിവന്വേഷിച്ച് നജീബ് താമസിച്ച ഹോസ്റ്റലിലും കാമ്പസിലും പൊലീസ് എത്തിയത്. അന്വേഷണം എങ്ങുമെത്താത്തതിെനത്തുടർന്ന് ഫാത്വിമ നഫീസ് ഹൈേകാടതിയെ സമീപിച്ചതോടെയാണ് കേസ് േമയ് 16ന് സി.ബി.െഎക്ക് വിട്ടത്. നജീബിനെ കാണാതായതുമുതൽ കിടപ്പിലായ ഭർത്താവിനെ മറ്റു മക്കളെ ഏൽപ്പിച്ച് നീതി ലഭിക്കാനുള്ള പോരാട്ടത്തിനായി ഡൽഹിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഫാത്വിമ നഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.