കൊൽക്കത്ത: നന്ദിഗ്രാമിലെ ജനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുമെന്ന് തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രമാണ് മമത ബാനർജി ജനങ്ങളെ ഓർക്കുന്നത്. എന്നാൽ താനും നന്ദിഗ്രാമിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാമിൽ മമതക്കെതിരായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നടത്തിയ ക്ഷേത്ര സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം.
'ഞാനും നന്ദിഗ്രാമിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ പഴയതാണ്. മമത ബാനർജി എല്ലാ അഞ്ചുവർഷവും തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രമാണ് ജനങ്ങളെ ഓർക്കുക. ജനങ്ങൾ മമതയെ പരാജയപ്പെടുത്തും. ഇന്ന് ഞാൻ നാമനിർദേശ പത്രിക സമർപ്പിക്കും. ഞാൻ ഇവിടത്തെ ഒരു വോട്ടർ കൂടിയാണ്' -സുവേന്ദു അധികാരി പറഞ്ഞു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സുവേന്ദു അധികാരിെക്കാപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുഗമിച്ചു. മമതയും സുേവന്ദു അധികാരിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ശ്രദ്ധേയ മണ്ഡലമാണ് നന്ദിഗ്രാം. മാർച്ച് 10ന് മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുൻ തെരഞ്ഞെടുപ്പിൽ സുേവന്ദുവിന് 50,000ത്തിൽ അധികം ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് നന്ദിഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.