ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്ത് പിടികൂടി. ഫോേട്ടാ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്കുമരുന്ന് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ആസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു പദ്ധതി.
എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് സിംഗപ്പൂരിൽവെച്ച് പാർസൽ ബംഗളൂരു വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചയക്കുകയുമായിരുന്നുവെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. ചെന്നെയിലെ സ്വകാര്യകമ്പനിയുടെ പേരിലായിരുന്നു പാർസൽ.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അന്താരാഷ്ട്ര വിപണിയിൽ ഇവക്ക് 13 കോടി രൂപ വിലവരുമെന്നും ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് പറഞ്ഞു.
സിംഗപ്പൂരിൽനിന്ന് തിരിച്ചയച്ച പാർസലിൽ ആസ്ട്രേലിയയിലെ ബന്ധുവിന് അയച്ച ഫോേട്ടാ, ആൽബം, വള, സ്വകാര്യ വസ്തുക്കൾ തുടങ്ങിയവയെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോേട്ടാ ഫ്രെയിമിനകത്തും മറ്റുമായി 13കോടി രൂപയുടെ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.