ബംഗളൂരു: എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നരേന്ദ്ര ഭാഭോൽകറെ വധിച്ച കേസിൽ അറസ് റ്റിലായ തീവ്രഹിന്ദുത്വവാദി പ്രവർത്തകനായ അഭിഭാഷകൻ സഞ്ജീവ് പുനലേകറിനെ ഗൗരി ലങ ്കേഷ് വധക്കേസിലും ചോദ്യം ചെയ്യും. സഞ്ജീവ് പുനലേകറിന് ഗൗരി ലങ്കേഷിെൻറയും എം.എം. കൽബുർ ഗിയുടെയും വധങ്ങളിൽ പങ്കുണ്ടാകുമെന്ന സംശയത്തിലാണ് കർണാടക എസ്.ഐ.ടി ഇയാളെ കസ്റ് റഡിയിൽ വാങ്ങാനൊരുങ്ങുന്നത്.
ഹിന്ദുത്വ സംഘടനയായ ’സനാതൻ സൻസ്ത’യുടെ അംഗങ്ങൾക്കും മറ്റു ഹിന്ദുത്വവാദി പ്രവർത്തകർക്കും നിയമസഹായം നൽകിവരുന്ന ഹിന്ദു വിധിന്യ പരിഷത്ത് എന്ന അഭിഭാഷക സംഘടനയുടെ ഭാരവാഹിയാണ് പുനലേകർ. ഇയാളെയും സഹായിയെയും സനാതൻ സൻസ്ത അംഗവുമായ വിക്രം ഭാവെയുമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ജൂൺ ഒന്നിന് പുനലേകറിെൻറ കസ്റ്റഡി കാലാവധി കഴിയുന്നതിന് പിന്നാലെ മുംബൈ കോടതിയിൽനിന്നും വാറൻറ് വാങ്ങി കർണാടകയിലെത്തിക്കാനാണ് ശ്രമം.
ഇതുവരെ സഞ്ജീവ് പുനലേകറിന് ഗൗരിയുടെയും കൽബുർഗിയുടെയും കൊലപാതകങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, ദാഭോൽകറുടെ കൊലയാളിയായ ശരാദ് കലാസ്കർ ആണ് ഗൗരി ലങ്കേഷിെൻറ കൊലയാളികൾക്ക് 7.65 എം.എമ്മിെൻറ തോക്ക് നൽകിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ദാഭോൽകറിനെയും ഗൗരിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച് തോക്കുകൾ നശിപ്പിക്കാൻ സഞ്ജീവ് പുനലേകർ തന്നോട് നിർദേശിച്ചിരുന്നതായി നേരത്തെ, ശരാദ് കലാസ്കർ സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു.
ഇതോടൊപ്പം ഗൗരിയെയും കൽബുർഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്കുകൊണ്ടാണെന്ന ഫോറൻസിക് റിപ്പോർട്ടുമുള്ള സാഹചര്യത്തിൽ സഞ്ജീവ് പുനലേകറെ ചോദ്യം ചെയ്യേണ്ടത് ഈ രണ്ടു കേസുകളിലും അത്യാവശ്യമാണെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.