ദാഭോൽകർ കേസിൽ കുറ്റപത്രം വൈകുന്നു; പ്രതികൾക്ക്​ ജാമ്യം

മും​ബൈ: ഡോ. ​ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക​ർ കൊ​ല​ക്കേ​സി​ൽ സ​മ​യ പ​രി​ധി​ക്ക​കം സി.​ബി.െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ ്പി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്ന്​ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം. അ​മോ​ൽ കാ​ലെ, രാ​ജേ​ഷ്​ ബം​ഗേ​ര, അ​മി​ത്​ ദെ​ഗ്​​വേ ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ്​ പു​ണെ കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. ദാ​ഭോ​ൽ​ക​ർ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ല ും ഗൗ​രി ല​ങ്കേ​ഷ്​ കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​വ​രും ജ​യി​ലി​ൽ തു​ട​രും. നി​ല​വി​ൽ അ​മോ​ൽ കാ​ലെ ഗോ​വി​ന്ദ പ​ ൻ​സാ​രെ കൊ​ല​ക്കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര സി.െ​എ.​ഡി​യു​ടെ ക​സ്​​റ്റ​ഡി​യി​ലാ​ണ്. മ​റ്റ്​ ര​ണ്ടു​പേ​രും ബം​ഗ​ളൂ​രു ജ​യി​ലി​ലാ​ണ്.

യു.​എ.​പി.​എ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക്​ 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ൽ​ക​ണം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത പ​ക്ഷം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ 90 ദി​വ​സം​കൂ​ടി സ​മ​യം നീ​ട്ടി​ന​ൽ​കാ​ൻ കോ​ട​തി​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. ദാ​ഭോ​ൽ​ക​ർ കേ​സി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ ആ​ദ്യ​ത്തി​ലാ​ണ്​ മൂ​വ​രെ​യും സി.​ബി.െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സി.​ബി.െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യോ സ​മ​യം നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇൗ ​വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2016ൽ ​അ​റ​സ്​​റ്റി​ലാ​യ ഇ.​എ​ൻ.​ടി ഡോ​ക്​​ട​ർ വീ​രേ​ന്ദ്ര താ​വ്​​ഡെ​ക്ക്​ എ​തി​രെ നേ​ര​ത്തെ സി​ബി.െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഗൗ​രി ല​ങ്കേ​ഷ്​ കേ​സി​ൽ അ​മോ​ൽ കാ​ലെ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ​യാ​ണ്​ ദാ​ഭോ​ൽ​ക​ർ കേ​സി​ൽ തു​ട​ർ അ​റ​സ്​​റ്റു​ക​ളു​ണ്ടാ​കു​ന്ന​ത്. ഇ​വ​ർ​െ​ക്ക​തി​രെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സി.​ബി.െ​എ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Narendra Dabholkar murder accused get bail after CBI fails to file chargesheet- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.