ന്യൂഡൽഹി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയുമായി ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്‍റെ ആറ് സർവീസുകൾക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് റാഞ്ചിയിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.
ടാറ്റാ നഗർ-പാറ്റ്ന, ബ്രഹ്മപൂർ-ടാറ്റാ നഗർ, റൂർക്കല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപൂർ-ഹൗറ, ഗയ-ഹൗറ എന്നീ സർവീസുകളാണ് ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.
പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സാധാരണ യാത്രക്കാർ, പ്രഫഷണലുകൾ, ബിസിനസുകൾ, വിദ്യാർഥികൾ എന്നിവരുടെ യാത്ര സൗകര്യം വർധിപ്പിക്കാനാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ബൈദ്യനാഥ് ധാം, കാശി വിശ്വനാഥ ക്ഷേത്രം, കാളിഘട്ട് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. കൂടാതെ, ധൻബാദ്, കൊൽക്കത്ത, ദുർഗാപൂർ തുടങ്ങിയ പ്രദേശങ്ങളിലെ കൽക്കരി, ചണം, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വ്യവസായങ്ങൾക്കും ട്രെയിൻ സർവീസ് ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.