അനുഗ്രഹം തേടി മോദി അദ്വാനിയെ കണ്ടു

ന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരിക്കുന്നതിന്​ മുന്നോടിയായി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയുമായും മുരളി മന ോഹർ ജോഷിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും കൂടികാഴ്​ച നടത്തി. ഇരുവ രുടെയും വസതിയിലെത്തിയായിരുന്നു മോദിയുടെയും അമിത്​ ഷായുടെയും കൂടികാഴ്​ച. പുതിയ സർക്കാർ രൂപീകരിക്കുന്നതിന്​ മുമ്പ്​ ഇരു നേതാക്കളുടെയും അനുഗ്രഹം വാങ്ങാനാണ്​ എത്തിയതെന്ന്​ മോദി അറിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസരംഗത്ത്​ പുരോഗതിയുണ്ടാക്കാൻ വലിയ പങ്കുവഹിച്ച ആളാണ്​ മുരളി മനോഹർ ജോഷി. ബി.ജെ.പിയെ ശക്​തിപ്പെടുത്താൻ അഹോരാത്രം പ്രവർത്തിച്ച വ്യക്​തയാണ്​ ജോഷിയെന്നും പ്രധാനമന്ത്രി വ്യക്​തമാക്കി.

മുരളി മനോഹർ ജോഷിക്കും എൽ.കെ അദ്വാനിക്കും ബി.ജെ.പി ഇക്കുറി സീറ്റ്​ നിഷേധിച്ചിരുന്നു. പ്രായാധിക്യം എന്ന കാരണം പറഞ്ഞാണ്​ ഇരുവരെയും ഒഴിവാക്കിയത്​. എൽ.കെ അദ്വാനിയുടെ സിറ്റിങ്​ സീറ്റിൽ നിന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായാണ്​ മൽസരിച്ചത്​. 5.57 ലക്ഷം വോട്ടുകൾക്കാണ്​ ഷാ ഗാന്ധിനഗറിൽ നിന്ന്​ ജയിച്ച്​ കയറിയത്​.

Tags:    
News Summary - Narendra modi meet L.K Advani-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.