ലക്ഷദ്വീപിൽ സ്നോർക്കലിങ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലാണ് താൻ ലക്ഷദ്വീപിലെത്തിയപ്പോൾ സ്നോർക്കലിങ് ചെയ്തുവെന്ന് മോദി വെളിപ്പെടുത്തിയത്. ലക്ഷദ്വീപിലെ ബീച്ചുകളിലൂടെയുള്ള നടത്തത്തെ കുറിച്ചും മോദി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ നരേന്ദ്ര മോദി 1,150 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.
സ്നോർക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം അതിരാവിലെ ബീച്ചിലൂടെ നടക്കുന്നതിന്റെ അനുഭവവും മോദി തന്റെ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ വികസനം കൊണ്ടു വരികയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ ഉൾപ്പടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ലക്ഷദ്വീപിൽ ആസൂത്രണം ചെയ്യുന്നത്. അതിവേഗതയുള്ള ഇന്റർനെറ്റ് കുടിവെള്ളവും ഉറപ്പാക്കും. ഇവിടത്തെ പ്രാദേശിക സംസ്കാരത്തെ ആഘോഷമാക്കി മാറ്റുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.