കൊൽക്കത്ത: പശ്ചിമബംഗാളിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന ്ന ആരോപണവുമായി പ്രധാനമന്ത്രി നന്ദ്രേമോദി. വിദ്യാസാഗറിൻെറ ആശയം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ് ബി.ജെ.പി. പ്രതിമ നശിപ്പിച്ച സ്ഥലത്ത് ബി.ജെ.പി മുൻകൈയെടുത്ത് പുതിയത് നിർമിക്കുമെന്നും മോദി പറഞ്ഞു.
അമിത് ഷായുടെ റാലിയിൽ അക്രമണം നടത്തിയത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം മേദിനിപൂരിലെ തൻെറ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ പ്രശ്നമുണ്ടാക്കി. ഇത് മൂലം തനിക്ക് പ്രസംഗം നേരത്തെ അവസാനിപ്പിച്ച് സ്റ്റേജ് വിടേണ്ടി വന്നുവെന്നും മോദി പറഞ്ഞു.
ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്തതിൽ മോദി പ്രതികരിക്കാത്തതിനെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകർ പ്രതിമ തകർത്തിട്ടും മോദി പ്രതികരിക്കുന്നില്ലെന്നായിരുന്നു മമതയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.