മുംബൈ: 70ാം സ്വാതന്ത്ര്യ ദിനത്തിൽ നാസികിലെ കാശ്യപി ഡാമിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കർഷക കുടുംബങ്ങൾ. 1993ൽ ഡാം നിർമിക്കാനായി സർക്കാർ പിടിച്ചെടുത്ത ഭൂമിയുടെ ഉടമകളും ബന്ധുക്കളുമാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും നഷ്ടപരിഹാരം, കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ഇൗ നീക്കം. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിലും സമാനമായ നീക്കം ഇവർ നടത്തിയെങ്കിലും പൊലീസിെൻറ തന്ത്രപൂർവമുള്ള ഇടപെടൽ വിജയംകാണുകയായിരുന്നു.
സർക്കാർ വാക്കുപാലിക്കാത്ത പക്ഷം ഡാമിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും നാസിക് നിവാസികൾ ഇനി തങ്ങളുടെ രക്തവും ജീവനും കലർന്ന വെള്ളം കുടിക്കെട്ടയെന്നുമാണ് കർഷകരുടെ നിലപാട്. 1993ൽ ദുന്തെഗാവ്, ഗരോഷി, ദേവർഗാവ്, ഖരെച്ചിവാഡി എന്നീ ഗ്രാമങ്ങളിലെ 60 കുടുംബങ്ങളുടെ 550 ഹെക്ടർ ഭൂമി പിടിച്ചെടുത്താണ് മഹാരാഷ്ട്ര സർക്കാർ കാശ്യപി ഡാം നിർമിച്ചത്. ഹെക്ടറിന് 20,000 രൂപ വീതം നൽകാമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകാമെന്നുമായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, ഇതുവരെ 24 പേർക്കു മാത്രമാണ് സർക്കാർ ജോലി ലഭിച്ചത്.
സർക്കാർ ഉത്തരവ് ഇല്ലാത്തതിനെ തുടർന്ന് ശേഷിച്ചവർക്ക് ജോലി നൽകാൻ കഴിയില്ലെന്ന് നാസിക് ജില്ല കലക്ടർ പറയുന്നു. ബാങ്ക് ഗാരണ്ടി നൽകാൻ കഴിയാത്തതിനാൽ ആദിവാസികൾക്കടക്കം നഷ്ടപരിഹാര തുക ഇനിയും കിട്ടിയിട്ടുമില്ല. തങ്ങളുടെ ഉപജീവനമാണ് സർക്കാറുകൾ തകർത്തതെന്നും ആത്മഹത്യയല്ലാതെ മാർഗമില്ലെന്നുമാണ് കർഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.