ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിനുമുമ്പ് തിയറ്ററുകളിൽ ദേശീയഗാനം ഇനി നിർബന്ധമല്ല. തിയറ്റർ ഉടമക്ക് യുക്തംപോലെ ചെയ്യാം. ഒാരോ പ്രദർശനം തുടങ്ങുന്നതിനുമുമ്പും ദേശീയഗാനം നിർബന്ധമായും തിയറ്ററിൽ മുഴങ്ങണമെന്ന 2016 നവംബർ 30ലെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി ഭേദഗതിചെയ്തു. ദേശീയഗാനം ഹാളിൽ മുഴങ്ങുന്നുവെങ്കിൽ, കാണികൾ എഴുന്നേറ്റുനിന്ന് ആദരം പ്രകടമാക്കുകതന്നെ വേണം. അംഗപരിമിതർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്.
കേരളത്തിൽ യഹോവ സാക്ഷികളായ മൂന്നുകുട്ടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ബിജോ ഇമ്മാനുവലും കക്ഷികളായ കേസിെൻറ വിധിയിലെ പരാമർശങ്ങൾ എടുത്തുപറഞ്ഞാണ് സുപ്രീംകോടതി ഉത്തരവ്.
ദേശീയ ഗാനാലാപന സന്ദർഭം, സാഹചര്യം, പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട 12 അംഗ മന്ത്രാലയതല സമിതിയുടെ ശിപാർശകളിന്മേൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെയുള്ള കാലത്തേക്കാണ് സുപ്രീംകോടതി മുൻ ഉത്തരവ് ഭേദഗതി ചെയ്തത്.
ദേശീയഗാനവുമായി ബന്ധപ്പെട്ട നിയമത്തിൽ വ്യവസ്ഥചെയ്യുന്ന ആദരവിെൻറ അർഥവ്യാപ്തി വിപുലപ്പെടുത്തണമോ എന്നകാര്യം മന്ത്രാലയതല സമിതി പരിശോധിക്കുന്നുണ്ട്. ഡിസംബർ അഞ്ചിന് രൂപവത്കരിച്ച സമിതി ആറു മാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ജനഗണമന ആലപിക്കുന്നതിനെ ബോധപൂർവം തടയുകയോ അലോസരപ്പെടുത്തുകയോ ചെയ്താൽ മൂന്നു വർഷംവരെ തടവോ പിഴയോ രണ്ടും കൂടിേയാ ശിക്ഷ നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് 1971ലെ നിയമം.
ദേശീയഗാനത്തെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട ആവലാതികൾ മന്ത്രാലയതല സമിതിക്കുമുമ്പാകെ അവതരിപ്പിക്കാൻ ഹരജിക്കാരോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.