ഉത്തേജക പരിശോധന വീഴ്ച വരുത്തിയെന്ന്; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ന്യൂഡൽഹി: ഉത്തേജക പരിശോധന നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് നോട്ടീസ് നൽകിയത്.

ജൂൺ 27 ന് രാത്രി 10 ന് ഹരിയാനയിലെ സോനിപത്തിൽ പരിശോധനയ്‌ക്ക് തയാറാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നെങ്കിലും ഏജൻസി ഉദ്യോഗസ്ഥർ എത്തിപ്പോൾ വിനേഷ് സ്ഥലത്തില്ലായിരുന്നുവെന്ന് നോട്ടീസിൽ പറയുന്നു. മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൽ നേരിടേണ്ടിവരുമെന്നും നാഡ മുന്നറിയിപ്പ് നൽകി.

നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ വിനേഷ് ഫോഗട്ട് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടന്ന സമരത്തിലെ മുൻനിര പോരാളി കൂടിയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടുൾപ്പെടെയുള്ള താരങ്ങളുടെ നടപടി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

അതേസമയം, വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസ് 2023-ൽ വിനേഷ് ഫൊഗട്ടും മത്സരിക്കുന്നുണ്ട്. ജൂലൈ 13 മുതൽ 16 വരേയാണ് റാങ്കിങ് സീരിസ് നടക്കുന്നത്.

Tags:    
News Summary - National Anti-Doping Agency Issues Notice To Vinesh Phogat, Seeks Response In Two Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.