മുംബൈ: ദേശീയ വനിതാ കമീഷന്‍ അധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും തമ്മിൽ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലെ ചര്‍ച്ചവിഷയമായത് ലവ് ജിഹാദ് എന്ന് റിപ്പോര്‍ട്ട്. അടുത്തിടെ മഹാരാഷ്ട്രയിൽ വർധിച്ചുവന്ന ലവ് ജിഹാദ് കേസുകളെ കുറിച്ചാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയും ഗവർണർ ഭഗത് സിങ് കോശിയാരിയും തമ്മിൽ ചർച്ചയായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മഹാരാഷയിൽ ലവ് ജിഹാദ് കേസുകൾ വർധിക്കുന്നത് ചെയർപേഴ്‌സൺ ചറച്ചയിൽ ഉന്നയിച്ചു. പരസ്പര സമ്മതത്തോടെയുള്ള ഇൻറർ-ഫെയ്ത്ത് വിവാഹങ്ങളും ലവ് ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ ശർമ അഭിപ്രായപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചക്ക് ശേഷം വനിതാ കമീഷെൻറ ഔദ്യോഗിക ട്വിറ്റീല്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും കോവിഡ് സെൻററുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലവ് ജിഹാദ് കേസുകളിലെ വര്‍ധനവിനെയും കുറിച്ചാണ് ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.
എന്നാൽ ദേശീയ വനിതാ കമീഷൻ പോലുള്ള സ്ഥാപനം 'ലവ് ജിഹാദ്' എന്ന പദദം ഉപയോഗിച്ചതിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിക്കുന്നുവെന്നുവെന്നും അത് ലവ് ജിഹാദാണെന്നും തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രയോഗിക്കുന്ന വാദമാണ്.
എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ലവ് ജിഹാദ് എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെൻറിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.