ചെന്നൈ: പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിെൻറ രാജ്യമെങ്ങുമുള്ള മേഖല ബെഞ്ചുകളുടെ പ്രവർത്തനം സ്തംഭിക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖല ബെഞ്ചിനു പിന്നാലെ മറ്റു മേഖല ബെഞ്ചുകളിലും കേസ് പരിഗണിക്കാൻ ജുഡീഷ്യൽ-വിദഗ്ധ സമിതി അംഗങ്ങളില്ല. പുണെയിൽ പ്രവർത്തിക്കുന്ന പശ്ചിമ, െകാൽക്കത്തയിലെ കിഴക്ക്, ഭോപാലിലെ മധ്യ (സെൻട്രൽ) ബെഞ്ചുകളിലെ ജഡ്ജിമാരെയും സെൻട്രൽ ബെഞ്ചിലെ വിദഗ്ധ അംഗത്തെയും ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റി ട്രൈബ്യൂണൽ ആക്ടിങ് ചെയർമാൻ യു.ഡി. സാൽവി ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് കേൾക്കാൻ ജുഡീഷ്യൽ-വിദഗ്ധ സമിതി അംഗങ്ങൾ വേണമെന്ന നിയമം കഴിഞ്ഞദിവസം സുപ്രീംേകാടതി പുനഃസ്ഥാപിച്ചതിനു പിന്നാെലയാണ് ചെയർമാെൻറ ഉത്തരവ്. പുണെ ബെഞ്ചിലെ ജസ്റ്റിസ് ഡോ. ജവാദ് റഹീം, കൊൽക്കത്ത ബെഞ്ചിലെ ജസ്റ്റിസ് എസ്.പി. വാങ്ഡി, ഭോപാൽ ബെഞ്ചിലെ ജസ്റ്റിസ് രഘുവേന്ദ്ര എസ്. രാതോർ, വിദഗ്ധ സമിതി അംഗം േഡാ. സത്യവാൻ സിങ് ഗർബ്യാൽ എന്നിവരെയാണ് ഡൽഹിയിലേക്ക് മാറ്റിയത്. ഒരു ബെഞ്ചിൽ ഒരു ജഡ്ജിയും വിദഗ്ധ അംഗവുമുണ്ടായിരിക്കണമെന്നായിരുന്നു ചട്ടം. നിയമന നടപടികൾ മുടങ്ങിയതോടെ ചട്ടം ഭേദഗതിചെയ്ത് ഏകാംഗ ബെഞ്ചിന് ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രം അധികാരം നൽകുകയായിരുന്നു.
എന്നാൽ, ഏകാംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ വിധി വന്നതോടെയാണ് മേഖല ബെഞ്ചിലെ ഏകാംഗ ജഡ്ജിമാരെ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റാൻ നടപടിയെടുത്തത്. തിങ്കളാഴ്ച മുതൽ എല്ലാ മേഖല ബെഞ്ചിലെയും ജഡ്ജിമാരും പ്രിൻസിപ്പൽ ബെഞ്ചിലായിരിക്കും പ്രവർത്തിക്കുക. മേഖല ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ മുതിരില്ലെന്നാണ് സൂചന. വൻകിട പദ്ധതി കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഏക ജഡ്ജി ജനുവരി രണ്ടിന് വിരമിച്ചതോടെ ചെന്നൈയിലെ ബെഞ്ചിെൻറ പ്രവർത്തനം നിലച്ചിട്ട് ഒരുമാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.