നാഷനൽ ഹെറാൾഡ്: കേസിന് തുടക്കം 2014ൽ

ന്യൂ​ഡ​ൽ​ഹി: 2014 ജൂണിൽ നാഷനൽ ഹെറാൾഡ് വിഷയങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി കോടതിയിൽ വന്ന ഹരജിയെ തുടർന്നുള്ള ഉത്തരവിനു പിന്നാലെയാണ് ഇ.ഡി കേസെടുത്തത്. യങ് ഇന്ത്യൻ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് ആരോപണം. എ.ജെ.എൽ 2008ൽ പ്രസിദ്ധീകരണം നിർത്തുകയും പിന്നീട് സ്വത്തുവകകൾ മറ്റ് വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. എ.ജെ.എൽ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് (എ.ഐ.സി.സി) 90.21 കോടി തിരിച്ചുകൊടുക്കാനുണ്ടായിരുന്നു.

എന്നാൽ എ.ഐ.സി.സി ഇത് കിട്ടാക്കടമായി കണക്കാക്കുകയും പുതുതായി രൂപം നൽകിയ യങ് ഇന്ത്യൻ കമ്പനിക്ക് 50 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്തു. 50 ലക്ഷം കൊടുക്കാനുള്ള വരുമാനം എങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഈ നടപടി വഴി എ.ജെ.എല്ലിന്റെ ഓഹരി ഉടമകളും കോൺഗ്രസിന് പണം സംഭാവന നൽകിയവരും ചതിക്കപ്പെട്ടുവെന്നാണ് ഇ.ഡി പറയുന്നത്.

വീണ്ടും ഓഹരികളിൽ തിരിമറി നടത്തുക വഴി ആയിരത്തിലധികം ഓഹരി ഉടമകളുടെ ഓഹരി മൂല്യം കേവലം ഒരു ശതമാനമായി മാറി. എ.ജെ.എൽ യങ് ഇന്ത്യ​ന്റെ ഉപകമ്പനിയുമായി. പിന്നാലെ യങ് ഇന്ത്യൻ അസോ. ജേണലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ഇ.ഡി പറയുന്നത്.

Tags:    
News Summary - National Herald: The case started in 2014

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.