ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ ഞായറാഴ്ച കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം. രാജ്ഘട്ടിൽ രാവിലെ 10 മുതൽ കോൺഗ്രസ് നേതാക്കൾ സത്യഗ്രഹം ഇരിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുക്കും. കൂടാതെ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കൾ സത്യഗ്രഹമിരിക്കും. അതതു സംസ്ഥാനങ്ങളിലെ നേതാക്കൾ ഇവിടങ്ങളിൽ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ അരങ്ങേറുന്നത്. പലയിടത്തും പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധം സത്യാഗ്രഹമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച മുതൽ മറ്റ് പ്രത്യക്ഷ സമരങ്ങളിലേക്കും നീങ്ങുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.