ന്യൂഡൽഹി: ചരിത്രം കുറിച്ച് തേജസ് വിമാനം ഐ.എൻ.എസ് വിക്രമാദിത്യയിൽ ഇറങ്ങി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസിെൻറ നാവിക പതിപ്പാണ് വിമാനവാഹിനിയിൽ ഇറക്കിയത്. ഇതോടെ ജറ്റ് വിമാനത്തെ കപ്പലിൽ ഇറക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു. പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഡി.ആർ.ഡി.ഒയെയും നാവികസേനയെയും അഭിനന്ദിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യയുടെ യുദ്ധവിമാന ചരിത്രത്തിലെ മഹത്തായ സംഭവമാണിതെന്ന് ട്വിറ്റർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
തേജസിെൻറ നാവിക പതിപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എയ്റോനോട്ടിക്കൽ െഡവലപ്മെൻറ് ഏജൻസിക്ക് (എ.ഡി.എ) ഒപ്പം ഡി.ആർ.ഡി.ഒ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ ഗവേഷണ വികസന വിഭാഗം, സി.എസ്.ഐ.ആർ എന്നിവ സംയുക്തമായാണ് വിമാനം വികസിപ്പിച്ചത്. കപ്പലിൽ ഇറക്കുന്നതിന് സമാനമായ സാഹചര്യത്തിൽ കരയിലെ ചെറിയ റൺവേയിൽ വിമാനം ഇറക്കിയുള്ള പരീക്ഷണം കഴിഞ്ഞ സെപ്റ്റംബറിൽ ഗോവയിൽ നടത്തിയിരുന്നു. പുതിയ നേട്ടം നാവിക യുദ്ധവിമാനങ്ങളുടെ വികസനത്തിന് ആക്കം കൂട്ടുമെന്ന് ഡി.ആർ.ഡി.ഒ വക്താവ് പറഞ്ഞു.
വ്യോമസേന ഇപ്പോൾതന്നെ തേജസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. 40 വിമാനങ്ങൾകൂടി വാങ്ങാനുള്ള കരാർ അവർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 50,000 കോടി രൂപ മുടക്കി 83 വിമാനങ്ങൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.