നവീൻ പട്നായിക് അഞ്ചാം തവണയും ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനതാദൾ (ബി.ജെ.ഡി) നേതാവ് നവീൻ പട്നായിക് അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേശി ലാൽ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 112 സീറ്റ് നേടിയാണ് നവീൻ പട്നായിക് അധികാരത്തിൽ തുടരുന്നത്. 2000 മുതൽ ബിജു ജനതാദൾ ആണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്.

തെരഞ്ഞെടുപ്പിൽ ബി.ജെ.പി 23 സീറ്റും കോൺഗ്രസ് 10 സീറ്റും മറ്റുള്ളവർ ഒരു സീറ്റും നേടി.

Tags:    
News Summary - Naveen Patnaik Takes Oath as Odisha CM for 5th Term -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.