ന്യൂഡൽഹി: 22 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീൻ പട്നായിക് ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു. അഞ്ച് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ന്യൂഡൽഹിയിലേക്ക് യാത്ര തിരിച്ച അദ്ദേഹം, തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും.
തുടർന്ന് ദുബൈയും സന്ദർശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുക. 2000 മാർച്ച് അഞ്ചിനാണ് ബിജു ജനതാദൾ അധ്യക്ഷൻ കൂടിയായ നവീൻ പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒഡീഷയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയാണ് നവീൻ. അഞ്ചു തവണയാണ് തുടർച്ചയായി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി പദത്തിൽ 22 വർഷമായെങ്കിലും ഒരു തവണ മാത്രമാണ് വിദേശ സന്ദർശനത്തിന് നവീൻ പട്നായിക് പോയത്. 2012ൽ. അതുതന്നെ പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് സന്ദർശനം പാതിയിൽ നിർത്തി മടങ്ങി വരേണ്ടി വന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനാണ് റോമിലേക്ക് പോകുന്നത്.
ഭക്ഷ്യസുരക്ഷ, ദുരന്തനിവാരണ മേഖലകളിൽ ഒഡീഷ സർക്കാർ നടപ്പാക്കിയ പരിവർത്തന സംരംഭങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം പരിപാടിയിൽ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.