ന്യൂഡൽഹി: വാഹനാപകട കേസിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. സുപ്രീംകോടതിയുടേതാണ് നിർണായക വിധി. 1988ൽ റോഡപകടത്തിൽ ഗുർനാം സിങ് എന്നയാൾ മരിച്ച കേസിലാണ് കോടതി വിധി.
2018ലാണ് മേയിൽ കേസിൽ നവ്ജ്യോദ് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിൽ തിരുത്തൽ വരുത്തിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തിൽ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബമാണ് പുനഃപരിശോധന ഹരജി നൽകിയത്. 2018 സെപ്റ്റംബറിൽ സുപ്രീംകോടതി പുനഃപരിശോധന ഹരജിയിൽ വാദം കേൾക്കാമെന്ന് അറിയിച്ചു. ഹരജിയുടെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കും സിദ്ദുവിനും കോടതി നോട്ടീസയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.