ഛണ്ഡിഗഢ്: നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി പിൻവലിക്കുമെന്ന് സൂചന. സിദ്ദുവിന്‍റെ ഉപദേശകനായ മുഹമ്മദ് മുസ്തഫയാണ് ഇക്കാര്യം അറിയിച്ചത്. സിദ്ദു കോൺഗ്രസ് നേതൃത്വത്തിന് മുകളിലല്ല. പാർട്ടി നേതൃത്വത്തെ പരിഗണിക്കാത്ത അമരീന്ദർ സിങ്ങല്ല സിദ്ദുവെന്നും മുസ്തഫ പറഞ്ഞു.
അതേസമയം, നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഛണ്ഡിഗഢിൽ മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സിദ്ദു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് സിദ്ദു പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ച പദവി രാജിവെക്കുകയും ചെയ്തു.
ചരൺജിത് സിങ് സർക്കാറിന്‍റെ ചില നിയമനങ്ങളിൽ സിദ്ദുവിന് അതൃപപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നായിരുന്നു വാർത്തകൾ. സിദ്ദുവിന്‍റെ രാജി കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഞെട്ടലുണ്ടാക്കിയിരുന്നു. അമരീന്ദർ സിങ്-സിദ്ദു പോരിൽ സിധുവിനൊപ്പമാണ് കോൺഗ്രസ് ദേശീയ നേതൃത്വം നിലകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.