ത​െൻറ പാരമ്പര്യവും ​മോശമല്ല; നെഹ്​റുവുമൊപ്പമുള്ള പിതാവി​െൻറ ചിത്രം പങ്കുവച്ചു​ സിധു

നിരവധി നാളത്തെ തർക്കങ്ങൾക്കും അനിശ്​ചിതത്വങ്ങൾക്കും ഒടുവിലാണ്​ പഞ്ചാബ്​ കോൺഗ്രസ്സി​െൻറ അധ്യക്ഷനായി ന​വ്​​ജ്യോ​ത്​ സി​ങ്​ സി​ധു​വി​നെ നിയമിച്ചത്​. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങി​െൻറ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്നായിരുന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നിയമനം നടത്തിയത്​. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ അ​ടു​ക്കു​ന്ന സം​സ്​​ഥാ​ന​ത്ത്​ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ നാ​ല്​ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രെ​യും സോ​ണി​യ ഗാ​ന്ധി നി​ശ്ച​യി​ച്ചു. സം​ഗ​ത്​ സി​ങ്​ ഗി​ൽ​സി​യാ​ൻ, സു​ഖ്​​വി​ന്ദ​ർ സി​ങ്​ ദാ​നി, പ​വ​ൻ ഗോ​ൽ, കു​ൽ​ജി​ത്​ സി​ങ്​ ന​ഗ്ര എ​ന്നി​വ​രാ​ണ്​ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​ർ.


സിധുവിനെതിരേ എതിരാളികൾ ഉയർത്തിയ ഏറ്റവുംവലിയ വിമർശനം പാരമ്പര്യമില്ലാത്ത കോൺഗ്രസുകാരനാണ്​ അദ്ദേഹം എന്നതായിരുന്നു. നേരത്തേ ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന സിധു അവിടെ നിന്നാണ്​ കോൺഗ്രസിൽ എത്തിയത്​. അധ്യക്ഷനായതിന്​ പിന്നാലെ ത​െൻറ പാരമ്പര്യം തെളിയിക്കാനുറച്ചാണ്​ സിധുവും രംഗത്തിറങ്ങിയിട്ടുണ്ട്​​. താനും 'പരമ്പരാഗത കോൺഗ്രസുകാരൻ' ആണെന്ന്​ കാണിക്കാൻ സിധു പഴയൊരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണിപ്പോൾ. ത​െൻറ പിതാവും ജവഹർലാൽ നെഹ്​റുവും ഒരുമിച്ച്​ നിൽക്കുന്ന ചിത്രമാണ്​ കുടുംബ ആൽബത്തിൽ നിന്ന്​ സിധു എടുത്തിരിക്കുന്നത്​.


ത​െൻറ പിതാവ്​ കോൺഗ്രസ്​ പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ആണെന്നാണ്​ ട്വീറ്റിനൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നത്​. മുൻ അമൃത്സ​ർ എം.പിയായ സിധു അമൃത്സ​ർ ഈസ്റ്റിൽ നിന്നുള്ള സിറ്റിങ്​ എം‌.എൽ‌.എയാണ്​.

അതേസമയം, പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി സി​ധു​വി​നെ നി​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ മുഖ്യമന്ത്രി അ​മ​രീ​ന്ദ​ർ തൃ​പ്​​ത​ന​​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തി​ന്​ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന ഒ​രു​കൂ​ട്ടം നേ​താ​ക്ക​ളു​മു​ണ്ട്​. ഇതിന​ിടെ, സിധു എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച ര​ണ്ടു​ദി​വ​സ​മാ​യി സജീവമായി തുടരുകയും ചെയ്​തിരുന്നു. പാർട്ടി അധ്യക്ഷനായ അദ്ദേഹത്തെ അഭിനന്ദിക്കാൻ നിരവധി എം.എൽ.എമാരും വസതിയിൽ എത്തിയിരുന്നു.

Tags:    
News Summary - Navjot Sidhu Tweets Picture Of His Late Father With Pandit Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.