ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 13 ഇന അജണ്ടയുമായി പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു. ഇതുമായി ബന്ധപ്പെട്ട് സിദ്ധു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 15നാണ് സിദ്ധു ഇതുമായി ബന്ധപ്പെട്ട് സോണിയക്ക് കത്തയച്ചത്. ഈ കത്ത് ഇപ്പോൾ സിദ്ധു തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിടുകയായിരുന്നു. ലഹരിപ്രശ്നം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, തൊഴിൽ, മണൽ ഖനനം, പിന്നോക്കക്കാരുടെ പുരോഗതി എന്നിവയിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സിദ്ധുവിെൻറ ആവശ്യം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിദ്ധുവിെൻറ കത്ത്. അതേസമയം, സിദ്ധുവിെൻറ കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.