ന്യൂഡൽഹി: ചർച്ചയും നയതന്ത്ര സമ്മർദവുമാണ് ഇന്ത്യ-പാക് പ്രശ്നത്തിന് ദീർഘകാല പരിഹാരമെന്ന് പഞ്ചാബ് മന്ത്രി നവ്ജ ്യോത് സിങ് സിദ്ദു. ഇന്ത്യ-പാക് വിഷയത്തിൽ താൻ രാജ്യത്തിനൊപ്പമാണ്. സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ കൂടിയായ താൻ രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന ധീരതയിലൂടെയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇരുപക്ഷത്തുള്ളവരും ഇപ്പോൾ ചിന്തിക്കുന്നത് വലിയ ദുരിതത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഈ നീക്കത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് രണ്ട് കൂട്ടരും ആലോചിക്കണമെന്നും എന്നാല്‍ മാത്രമേ അവര്‍ക്ക് പ്രതിരോധിക്കാനും സംരക്ഷിക്കാനും കഴിയൂവെന്നും സിദ്ദു അഭിപ്രായപ്പെട്ടു.
കമാൻഡര്‍ അഭിനന്ദന്‍ വർധമാൻ പാക് കസ്റ്റഡിയിലായത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇന്ത്യ-പാക് ബന്ധം വഷളാകും തോറും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.