നവ്​ജ്യോത്​ സിങ്​ സിദ്ദു പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷനാവും

ഛണ്ഡിഗഢ്​: പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങും നവ്​ജ്യോത്​ സിങ്​ സിദ്ദുവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ പുതിയ ഫോർമുലയുമായി കോൺഗ്രസ്​. ഇതുപ്രകാരം അമരീന്ദർ സിങ്​ പഞ്ചാബ്​ മുഖ്യമന്ത്രിയായി തുടരും. സിദ്ദുവിനെ പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷനായും നിയമിക്കും.

നവ്​ജ്യോത്​ സിങ്​ സിദ്ദു പാർട്ടി അധ്യക്ഷനാവു​േമ്പാൾ കോൺഗ്രസിന്​ രണ്ട്​ വർക്കിങ്​ പ്രസിഡന്‍റുമാരും ഉണ്ടാവും. വർക്കിങ്​ പ്രസിഡന്‍റുമാരിലൊരാൾ ദലിത്​ വിഭാഗത്തിൽ നിന്നുള്ള ആളായിരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ ഉടൻ ഉണ്ടാവുമെന്നാണ്​ സൂചന.

അമരീന്ദർ സിങ്ങും നവ്​ജ്യോത്​ സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്​നങ്ങൾക്ക്​ രണ്ട്​ ദിവസത്തിനുള്ളിൽ പരിഹാരമാവുമെന്ന്​ പാർട്ടി വക്​താവ്​ ഹരീഷ്​ റാവത്ത്​ പറഞ്ഞു. സിദ്ദു പാർട്ടിയുടെ ഭാവി നേതാവാണ്​. ഇത്​ മനസിൽ കണ്ട്​ മാത്രമേ പാർട്ടി അന്തിമ തീരുമാനമെടുക്കുവെന്നും ഹരീഷ്​ റാവത്ത്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Navjot Singh Sidhu Likely To Be Named Punjab Congress Chief: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.