ബംഗളൂരു: ഇന്ത്യൻ നാവികസേനയുടെ മുന്നൊരുക്കങ്ങളും ആയുധങ്ങളും സന്നാഹങ്ങളുമൊന്നും ആരെയും കീഴ്പ്പെടുത്താനോ ആക്രമിക്കാനോ അല്ലെന്നും ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സമാധാനവും സുരക്ഷയും ഒരുക്കാനുള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.
കർണാടകയിലെ കാർവാർ നാവിക ആസ്ഥാനത്ത് രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. നാവികസേനയുടെ മുങ്ങിക്കപ്പലായ 'ഐ.എൻ.എസ് ഖാന്ദേരി'യിലെ സന്നാഹങ്ങൾ അദ്ദേഹം വിലയിരുത്തി. കാൽവറി ശ്രേണിയിലെ അന്തർവാഹിനിയാണിത്. കടലിനുള്ളിൽ മുങ്ങിക്കപ്പലിൽ പ്രതിരോധമന്ത്രി സേനാംഗങ്ങളോടൊത്ത് മണിക്കൂറുകൾ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.