ശ്രീനഗർ: ആർട്ടിക്കിൽ 370 റദ്ദാക്കിയതിനെ തുടർന്ന് വീട്ടുതടങ്കലിലാക്കിയ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല എന്നിവരെ സന്ദർശിക്കാൻ ജമ്മുവിലെ പ്രതിനിധികൾക്ക് അനുമതി. ജമ്മു പ്രൊവിൻഷ്യൽ പ്രസിഡൻറ് ദേവേന്ദർ സിങ് റാണ, പാർട്ടി മുൻ എം.എൽ.എമാർ എന്നിവരടങ്ങിയ 15 അംഗ സംഘമാണ് ഞായറാഴ്ച ഫാറൂഖ് അബ്ദുല്ലയെയും ഉമറിനെയും സന്ദർശിക്കുക. ഇരുവരേയും വീട്ടുതടങ്കലിലാക്കി രണ്ടു മാസം പിന്നിടുേമ്പാഴാണ് പുറത്തുനിന്നുള്ളവർക്ക് സന്ദർശന അനുമതി നൽകുന്നത്.
ജമ്മു പ്രവിശ്യ പ്രസിഡൻറ് ദേവേന്ദർ സിങ് റാണയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ശ്രീനഗറിലേക്ക് തിരിക്കുമെന്ന് എൻ.സി വക്താവ് മദൻ മാന്ദൂ പറഞ്ഞു. റാണയാണ് ഗവർണർ സത്യപാൽ മലികിൽനിന്ന് സന്ദർശനാനുമതി തേടിയത്.
മുൻ നിയമസഭ സാമാജികരായ 14 പേരാണ് റാണക്കൊപ്പം സംഘത്തിലുണ്ടാവുക. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് 81കാരനായ ഫാറൂഖ് അബ്ദുല്ല ശ്രീനഗറിലെ വീട്ടിലും ഉമർ അബ്ദുല്ല സർക്കാർ അതിഥി മന്ദിരത്തിലുമാണ് തടവിൽ കഴിയുന്നത്. ജമ്മു മേഖലയിലെ പാർട്ടി നേതാക്കൾക്ക് സഞ്ചരിക്കുന്നതിനുള്ള നിയന്ത്രണം രണ്ടുദിവസം മുമ്പ് ഇളവുചെയ്തതിരുന്നു. തുടർന്ന് ജമ്മു പ്രവിശ്യയിലെ ജില്ലാ ഭാരവാഹികളുടെ നേതൃതത്തിൽ നടന്ന യോഗത്തിലാണ് സന്ദർശന തീരുമാനം എടുത്തതെന്ന് മാന്ദൂ പറഞ്ഞു.
പ്രാദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ജമ്മു മേഖലയിൽ ഇളവ് അനുവദിച്ചത്. എന്നാൽ, കശ്മീർ താഴ്വരയിൽ യാത്രാവിലക്ക് പെെട്ടന്ന് നീക്കില്ല. നേതാക്കൾ ഓരോരുത്തരെയായി വിലയിരുത്തിയ ശേഷമേ വിലക്ക് നീക്കൂവെന്ന് ഗവർണറുടെ ഉപദേശകൻ ഫാറൂഖ് ഖാൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.