ന്യൂഡൽഹി: 'ലവ് ജിഹാദ്' കേസുകളെക്കുറിച്ച് തങ്ങളുടെ പക്കൽ വിവരങ്ങെളാന്നുമില്ലെന്ന് ദേശീയ വനിതാ കമീഷൻ. നേരത്തേ, ഇതു സംബന്ധിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് കടകവിരുദ്ധമാണ് ഇക്കാര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഔദ്യോഗിക മറുപടി.
ഒക്ടോബർ 20ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമയും മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയും ചർച്ച നടത്തുന്ന േഫാട്ടോ കമീഷെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള ട്വീറ്റിൽ സൂചിപ്പിച്ചത് പല പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തതിൽ 'ലവ് ജിഹാദ് കേസുകളുടെ വർധനവും' ഉൾപ്പെട്ടിരുന്നുവെന്നാണ്.
ഈ ട്വീറ്റ് വ്യാപകമായി വിമർശിക്കപ്പെടുകയും രേഖ ശർമയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. സംഘ്പരിവാർ ഉയർത്തിക്കാട്ടുന്ന 'ലവ് ജിഹാദ്' എന്ന പ്രചാരണം സ്വതന്ത്ര സംവിധാനത്തിെൻറ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ഏറ്റുപിടിക്കേണ്ടതല്ലെന്ന് ചൂണ്ടിക്കാട്ടി പലരും നിശിത വിമർശനമുയർത്തി. പക്ഷപാതരഹിതവും മതേതരവുമായ രീതിയിൽ പ്രവർത്തിക്കേണ്ട കമീഷെൻറ അധ്യക്ഷ സ്ഥാനത്തുനിന്ന് രേഖ ശർമയെ മാറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സാകേത് ഗോഖലെ, ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകി.
വിവാദ വിഷയത്തിൽ അശോക യൂനിവേഴ്സിറ്റി പ്രഫസർ അനികേത് ആഗ ഒക്ടോബർ 23ന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് കമീഷൻ മറുപടി നൽകിയത്. 'ലവ് ജിഹാദ്' കേസുകളുടെ എണ്ണമൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് സാഗയുടെ അപേക്ഷക്ക് കമീഷെൻറ മറുപടി. സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ ആധികാരിക വിവരം ഇതായിരിക്കേ, എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'ലവ് ജിഹാദ് കേസുകളുടെ വർധനവ്' സംബന്ധിച്ച് രേഖ ശർമയും കോശിയാരിയും ചർച്ച നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.