ജയ്പൂർ: രാജസ്ഥാനിൽ ഇ.ഡി നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. എൻ.ഡി.എ സർക്കാർ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''എൻ.ഡി.എ സർക്കാർ കുറ്റകൃത്യമാണ് ചെയ്യുന്നത്. രാജ്യം അവരോട് ഒരിക്കലും പൊറുക്കില്ല. തെരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോൾ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുന്നു. അവരെ ദിവസം മുഴുവൻ തിരക്കിലാക്കുന്നു. ബി.ജെ.പിക്കാർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി പോരാടുകയാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയക്കുന്നു.''- അശോക് ഗെഹ്ലോട് പറഞ്ഞു.
ബി.ജെ.പി 5 സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ തോറ്റാലും അത്ഭുതപ്പെടാനില്ലെന്നും എന്തിനാണ് രാഷ്ട്രീയ നേതാക്കളെ റെയ്ഡ് ചെയ്യുന്നതെന്നും ഇതുവരെ കണ്ടെത്തിയ കാര്യങ്ങളും ഇ.ഡി വ്യക്തമാക്കിയട്ടില്ലെന്നും ബി.ജെ.പി മാത്രമാണ് സംസാരിക്കുന്നത്. അവർ ഇ.ഡിയുടെ വക്താവായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാരയുടെ ജയ്പൂരിലെയും സിക്കാറിലെയും വസതികളിൽ ഇ.ഡി വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ഡോട്ടസാരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു കോച്ചിംഗ് സെന്ററിലും തിരച്ചിൽ നടത്തി.
ബി.ജെ.പി അശോക് ഗഹ്ലോട്ടിന്‍റെ തെരഞ്ഞെടുപ്പ് നശിപ്പിക്കാനും അദ്ദേഹത്തിന്റെ മനോവീര്യം തകർക്കാനും ഭയപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്നും എന്നാൽ തങ്ങൾ ഭയപ്പെടില്ലെന്നും ശക്തമായി പോരാടുമെന്നും റെയ്ഡിനോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.