എൻ.ഡി.എ സർക്കാർ 13 തവണ ഇന്ധനവില കുറച്ചു - ഫട്​നാവിസ്​

മുംബൈ: ആദ്യ മൂന്നു വർഷത്തിനിടെ എൻ.ഡി.എ സർക്കാർ 13 തവണ ഇന്ധന വില കുറച്ചുവെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. ഇന്ധന വില ആഗോള വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന്​ പ്രതിപക്ഷത്തിന്​ അറിയാം. നിലവിൽ ക്രൂഡ്​ ഒായി​ലി​​െൻറ വില അന്താരാഷ്​ട്ര വിപണിയിൽ കുതിച്ചുയരുകയാണെന്നും ഫട്​നാവിസ്​ പറഞ്ഞു.

സംസ്ഥാനത്തെ ഇന്ധന വില വർധനവിൽ നിന്ന്​ ജനങ്ങൾക്ക്​ ആശ്വാസം പകരാൻ നിരവധി പദ്ധതികൾക്ക്​ സർക്കാർ രൂപം നൽകുന്നുണ്ട്​. പെട്രേളിയം ഉത്​പന്നങ്ങൾ ജി.എസ്​.ടിക്ക്​ കീഴിലാക്കുന്നതാണ്​ വിലകുറക്കുന്നതിനുള്ള ഏറ്റവും നല്ല വഴി. ജി.എസ്​.ടി കൗൺസിൽ ഇൗ നിർദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ മഹാരാഷ്​ട്ര പിന്തുണക്കുമെന്നും ഫട്​നാവിസ്​ പറഞ്ഞു.

Tags:    
News Summary - NDA Reduces Oil Price - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.