ന്യൂഡൽഹി: രാഷ്ട്രപതി െതരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പോളിങ്ങിനായുള്ള ഒരുക്കങ്ങള്‍ പാര്‍ലമെൻറിെൻറ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഞായറാഴ്ചയോടെ പൂർത്തിയായി. ഇൗമാസം 20നാണ് വോെട്ടണ്ണൽ. പാർലമെൻറിെൻറ 62ാം നമ്പർ മുറിയിലാണ് എം.പിമാരുടെ വോട്ടിങ് നടക്കുക.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും. തെരഞ്ഞെടുക്കപ്പെടുന്നയാൾ ഇൗമാസം 25ന് പാർലമെൻറ് സെൻട്രൽ ഹാളിൽ ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പാര്‍ലമെൻറിൽ ലോക്സഭ, രാജ്യസഭ സെക്രട്ടറിമാര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും. നിയമസഭ സെക്രട്ടറിമാരായിരിക്കും സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുക.
തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമേ വോട്ട് രേഖപ്പെടുത്താവൂ. ഇല്ലെങ്കില്‍ വോട്ട് അസാധുവായി പ്രഖ്യാപിക്കും. 543 ലോക്സഭ അംഗങ്ങളും 233 രാജ്യസഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാർ. ഇവരുടെ വോട്ടിെൻറ ആകെ മൂല്യം 10,98,903 ആണ്. 50 ശതമാനത്തിന് മുകളില്‍ വോട്ടിെൻറ മൂല്യം ലഭിക്കുന്ന സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടും.
എൻ.ഡി.എ സ്ഥാനാർഥി മുന്‍ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദും പ്രതിപക്ഷത്തിെൻറ സ്ഥാനാർഥി മുൻ ലോക്സഭ സ്പീക്കര്‍ മീര കുമാറും തമ്മിലാണ് മത്സരം. നിലവിലുള്ള പിന്തുണ പരിഗണിക്കുേമ്പാൾ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ആകെ വോട്ടിെൻറ 60 ശതമാനത്തിന് മുകളില്‍ വോട്ടുമൂല്യം നേടി ജയിക്കുമെന്നാണ് കരുതുന്നത്. എൻ.ഡി.എ ഘടകകക്ഷികൾക്കു പുറമേ ജനതാദൾ-യു, തെലങ്കാന രാഷ്ട്രീയ സമിതി, എ.െഎ.എ.ഡി.എം.െകയുടെ ഇരുവിഭാഗം, െവെ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയവ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി തുടങ്ങി 17 പാർട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.