യുക്രെയ്നിൽ നിന്നും അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്കരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. പോളണ്ട്, റൊമേ​നിയ, സ്ലോവേക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴിയാവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. യുക്രെയ്നിലെ ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രത്യേക സംഘമെത്തും.



യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്നും വ്യോമമാർഗം നാട്ടിലെത്തിക്കുകയാവും ചെയ്യുക. രക്ഷാപ്രവർത്തനം ഏകോപിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

നിലവിൽ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - Nearly 16,000 Indians still in Ukraine, evacuation plan being chalked out: Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.